തലയാട് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് തലയാട് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ "ലഹരി നാടിനാപത്ത് "എന്ന സന്ദേശം നൽകി കൊണ്ട് ലഹരി വിരുദ്ധ പ്രതിഷേധ ബൈക്ക് റാലിയും, ലഹരി വിരുദ്ധ സന്ദേശവും സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പ്രതിഷേധ ബൈക്ക് റാലി പടിക്കൽ വയലിൽ നിന്ന് ആരംഭിച്ച് തലയാട് സമാപിച്ചു. സമാപന പ്രതിഷേധ യോഗത്തിൽ യൂത്ത് വിങ് തലയാട് യൂണിറ്റ് പ്രസിഡന്റ് ഷിഹാബുദ്ധീൻ ന്റെ അധ്യക്ഷതയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ബെന്നി ജോസ് ലഹരി വിരുദ്ധ സന്ദേശം നൽകി. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രെട്ടറി സനീഷ് ടി ആർ, യൂത്ത് വിങ് സെക്രട്ടറി ഗഫൂർ, ട്രഷറർ ജമീർ, വൈസ് പ്രസിഡന്റ് ഷിജു,ജോ : സെക്രട്ടറി മാരായ അസർ അലി, സിജോ ജോസ്,വനിത വിങ് യൂണിറ്റ് പ്രസിഡന്റ് ഹബീബ, വൈസ് പ്രസിഡന്റ് ഷിജി രാജേഷ്, യൂത്ത് വിങ് അംഗങ്ങൾ, വ്യാപാരി സുഹൃത്തുക്കൾ എന്നിവർ ലഹരി വിരുദ്ധ പ്രതിഷേധത്തിൽ പങ്കെടുത്തു.
0 Comments