Ticker

6/recent/ticker-posts

എസ് എസ് എഫ് പൂനൂർ ഡിവിഷൻ സമ്മേളനം പ്രൗഢമായി

പൂനൂർ : എസ് എസ് എഫ് 53-ആം സ്ഥാപക ദിനത്തിൽ പൂനൂർ ഡിവിഷൻ സമ്മേളനം പൂനൂരിൽ വെച്ച് നടന്നു. വിദ്യാർത്ഥികളിലെ നന്മയെയും ശരികളെയും ഉയർത്തികാണിക്കുന്ന തരത്തിൽ 'സെലിബ്രെറ്റിങ് ഹ്യുമാനിറ്റി, ശരികളുടെ ആഘോഷം' എന്ന പ്രമേയത്തിൽ നടക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായാണ് ഡിവിഷൻ സമ്മേളനം നടന്നത്. 



വൈകീട്ട് പൂനൂർ കേളോത്ത് നിന്നും ആരംഭിച്ച വിദ്യാർത്ഥി റാലി കെ എം ജെ പൂനൂർ സോൺ ജ. സെക്രട്ടറി അബ്ദുൽ ഹമീദ് സഖാഫി മങ്ങാട് ഫ്ലാഗ് ഓഫ്‌ ചെയ്തു. ഡിവിഷൻ സമ്മേളനം എസ് എസ് എഫ് പൂനൂർ ഡിവിഷൻ പ്രസിഡന്റ്‌ ഷഹീർ സുറൈജി അധ്യക്ഷത വഹിച്ചു. സയ്യിദ് അബ്ദുല്ലത്തീഫ് അഹ്ദൽ അവേലം ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകൾക്ക് കെ ബി ബഷീർ, അബ്ദുറഷീദ് സഖാഫി കുറ്റ്യാടി എന്നിവർ നേതൃത്വം നൽകി. നാസർ സഖാഫി പൂനൂർ, ജലീൽ അഹ്സനി കാന്തപുരം, റഷീദുദ്ധീൻ ഇർഫാനി, റാഷിദ്‌ ഇ കെ കൊടുവള്ളി, മുനീർ സഖാഫി നരിക്കുനി എന്നിവർ സംസാരിച്ചു. എസ് എസ് എഫ് പൂനൂർ ഡിവിഷൻ ജ. സെക്രട്ടറി അജീർ അഹമ്മദ് സ്വാഗതവും ഇല്യാസ് ഖുതുബി നന്ദിയും പറഞ്ഞു.

Post a Comment

0 Comments