തലയാട് : മലയോര ഹൈവേയുടെ പണി നടക്കുന്ന തലയാട് 26 മൈലിൽ മണ്ണിടിഞ്ഞത് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. മണ്ണ് പൂർണമായും മാറ്റാൻ കഴിഞ്ഞിട്ടില്ലെങ്കിലും താൽക്കാലികമായി ചെറിയ തോതിൽ ഗതാഗതം പുനസ്ഥാപിചിട്ടുണ്ട്, തലയാട് മലയോര ഹൈവേയുടെ പണി നടക്കുന്ന 26 മൈലിൽ ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയിൽ വലിയ തോതിലുള്ള മണ്ണിടിച്ചിലാണ് ഉണ്ടായത്. കക്കയം കരിയാത്തുംപാറ കൂരാച്ചുണ്ട്, കക്കയം ഡാം, വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുന്ന പ്രധാനപ്പെട്ട റോഡാണിത്.
0 Comments