Ticker

6/recent/ticker-posts

പയ്യോളി കോട്ടക്കടപ്പുറം പുഴയിൽ ഇനി ബോട്ട് സർവീസും

പയ്യോളി: കുറ്റ്യാടി പുഴയുടെ കൈവരിയായ കോട്ടക്കടപ്പുറത്ത് ബോട്ട് സർവീസിന് ഇന്ന് തുടക്കമാകുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പെഡൽ ബോട്ടുകളും, റോബോട്ടുകളും സർവിസിന് ഒരുങ്ങിയിട്ടുണ്ട്. മത്സ്യമേഖലയിലെ ഉൽപാദന വിതരണ സാധ്യതകൾ പരിമിതമാകുമ്പോൾ പ്രദേശത്തെ ആവാസ വ്യവസ്ഥയ്ക്കോ സ്വൈര്യ ജീവിതത്തിനോ ഭംഗം ഏൽക്കാതെയും, തദ്ദേശീയരായ ജനങ്ങൾക്ക് തൊഴിൽ സാധ്യത ഉണ്ടാക്കിയെടുക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇന്ന് രാവിലെ 10 മണിക്ക് കൊളാവിപ്പാലം കടലാമ സംരക്ഷണ കേന്ദ്രം പരിസരത്ത് ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം നിർവഹിക്കും. കാനത്തിൽ ജമീല എം.എൽ.എ അധ്യക്ഷയാകും. നഗരസഭ ചെയർമാൻ വി.കെ അബ്ദുറഹിമാൻ ആദ്യ ടിക്കറ്റ് വിൽപന നടത്തും. മത്സ്യഫെഡ് ബോർഡ് അംഗം വിശിഷ്ടാതിഥിയാവും. പ്രദേശത്തെ രാഷ്ട്രീയ, സാമൂഹ്യ നേതൃത്വവും ഉദ്യോഗസ്ഥ വൃന്ദവും സംബന്ധിക്കും. ഡിവിഷൻ കൗൺസിലർ നിഷ ഗിരീഷ്,സി.എൻ ബാലകൃഷ്ണൻ, പടന്നയിൽ പ്രഭാകരൻ, കെ.ടി രാജീവൻ,ടി.കെ ഇന്ദിര വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.


Post a Comment

0 Comments