Ticker

6/recent/ticker-posts

രക്തദാന നേത്ര പരിശോധനാ ക്യാമ്പുകൾ സംഘടിപ്പിച്ചു

എളേറ്റിൽ:താമരശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ, നരിക്കുനി - കിഴക്കോത്ത് ലൈബ്രറി നേതൃസമിതിയും, കോഴിക്കോട് ഗവൺമെൻറ് കോട്ടപ്പറമ്പ് ഹോസ്പിറ്റലും സംയുക്തമായി നടത്തിയ രക്തദാന ക്യാമ്പ്  എളേറ്റിൽ ജി എം യു പി സ്കൂളിൽ എളേറ്റിൽ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.  താമരശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് പി സുധകരൻ അധ്യക്ഷത വഹിച്ചു. കോട്ടപ്പറമ്പ് ഗവ:ഹോസ്പിറ്റൽ ഡോക്ടർ നസ്സിൻ, ജില്ല ലൈബ്രറി അംഗം കരുണൻ മാസ്റ്റർ, എ അമിത എന്നിവർ സംസാരിച്ചു. ലൈബ്രറി നേതൃസമിതി കൺവീനർ വി പി സുൽഫീക്കർ സ്വാഗതവും, പിപി സിദ്ധീഖ്മാസ്റ്റർ നന്ദിയും പറഞ്ഞു.


Post a Comment

0 Comments