തലയാട് ഗവൺമെന്റ് ആയുർവേദ ആശുപത്രിയിൽ കനത്ത മഴയെ തുടർന്ന് രോഗികളെ ഒഴിപ്പിച്ചു. ഏറ്റവും അടിയിലെ നിലയിൽ വെള്ളം മുകളിലേക്ക് പൊന്തിയതാണ് രോഗികളെ ഒഴിപ്പിക്കാൻ ഉണ്ടായ കാരണമെന്നും എന്നാൽ ഒ.പി സംവിധാനങ്ങളൊക്കെ പതിവുപോലെ പ്രവർത്തിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കിടപ്പ് രോഗികളെയാണ് അവരുടെ വീട്ടിലേക്ക് പറഞ്ഞുവിട്ടത്.
0 Comments