കൂരാച്ചുണ്ട് : ടൗൺ ക്ലബ് കൂരാച്ചുണ്ട് നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രഥമ സ്കറിയ മാസ്റ്റർ മെമ്മോറിയൽ വോളിബോൾ ടൂർണമെന്റിൽ ബ്രദേഴ്സ് മൂലാടിനെ പരാജയപ്പെടുത്തി സ്വപ്ന ബാലുശ്ശേരി ജേതാക്കളായി. കൂരാച്ചുണ്ട് ഫൊറോന വികാരി വിൻസന്റ് കണ്ടത്തിൽ വിജയികൾക്ക് ട്രോഫികൾ കൈമാറി. സാജു ജോസഫ്, സജി ജോസഫ്, സിബി കൊഴുവനാൽ, മനോജ് കിഴ്തറ, ഇ.ടി.നിതിൻ, പ്രകാശൻ, മുനീർ കൂരാച്ചുണ്ട്, ജോബി വാളിയം പ്ലാക്കൽ, രാജൻ ഉറുമ്പിൽ എന്നിവർ സംസാരിച്ചു.
0 Comments