Ticker

6/recent/ticker-posts

കോഴിക്കോട് മെഡി. കോളജ് ആശുപത്രി പി.എം.എസ്.എസ്.വൈ കെട്ടിടം നിർമാണ കമ്പനി അധികൃതർ പരിശോധിച്ചു

കോഴിക്കോട്: തീയും പുകയുമുയർന്ന മെഡി. കോളജ് ആശുപത്രി പി.എം.എസ്.എസ്.വൈ കെട്ടിടം നിർമാണ കമ്പനി അധികൃതർ പരിശോധിച്ചു. കെട്ടിടനിർമാണം നടത്തിയ ഹൈറ്റ്‌സ് അധികൃതരാണ് സ്ഥലം പരിശോധിച്ചത്. എം.ആർ.ഐ സ്‌കാനിങ് മെഷിന്റെ യു.പി.എസ് മുറി, ആറാംനിലയിലെ ഓപ്പറേഷൻ തിയേറ്റർ പരിശോധന നടത്തിയത്. നിർമാണത്തിൽ ഏതെങ്കിലും രീതിയിലുള്ള പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ടോയെന്ന് കമ്പനി അധികൃതർ പരിശോധിച്ചു.  സർജിക്കൽ പെന്റന്റ് ഉൾപ്പെടെ മോഡുലർ ഓപ്പറേഷൻ തിയറ്റർ സജ്ജീകരിച്ച പ്രിനിറ്റ് വേൾഡ് കമ്പനിയുടെ സാങ്കേതിക വിദഗ്ധരും പരിശോധന നടത്തി. 


അതേസമയം തീപിടിത്തവുമായി ബന്ധപ്പെട്ട് ഫോറൻസിക് വിഭാഗം ശേഖരിച്ച സാമ്പിളുകൾ വിദഗ്ധ പരിശോധനക്കായി കണ്ണൂർ ലാബിലേക്ക് അയച്ചു. ബാറ്ററിയുടെ കാലപ്പഴക്കമുൾപ്പെടെയുള്ളവ കണ്ടെത്തുന്നതിനാണ് പരിശോധന നടത്തുന്നത്. സംഭവസ്ഥലത്ത് നിന്ന് കത്തിനശിച്ച വസ്തുക്കൾ, അവശിഷ്ടങ്ങൾ എന്നിവ വിദഗ്ധ സംഘം കഴിഞ്ഞ ദിവസം ശേഖരിച്ചിരുന്നു. അതേസമയം, പി.ഡബ്ല്യു.ഡി ഇലക്ട്രിക്കൽ വിഭാഗവും ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റും പരിശോധന തുടരുകയാണ്. പി.എം.എസ്.എസ്.വൈ ബ്ലോക്കിലെ എല്ലാ നിലയിലേയും യു.പി.എസ് ബാറ്ററികൾ മാറ്റി തുടങ്ങി. അപകടമുണ്ടായ നിലയിലെ എം.ആർ.ഐ യൂണിറ്റിലെ ബാറ്ററികളും മാറ്റിസ്ഥാപിച്ചു. 

Post a Comment

0 Comments