Ticker

6/recent/ticker-posts

പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അറബി അധ്യാപകൻ എ വി മുഹമ്മദ് മാസ്റ്റർക്ക് പി ടി എ യാത്രയപ്പ് നൽകി

  

പൂനൂർ: പൂനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 18 വർഷത്തെ സേവനത്തിനു ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന അറബി അധ്യാപകൻ എ വി മുഹമ്മദ് മാസ്റ്റർക്ക് പിടിഎ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.

പിടിഎ പ്രസിഡന്റ് എൻ അജിത് കുമാർ അധ്യക്ഷനായി. ബാലുശ്ശേരി നിയോജകമണ്ഡലം എം എൽ എ അഡ്വ. കെ എം സച്ചിൻദേവ് ഉദ്ഘാടനവും ഉപഹാര സമർപ്പണവും നിർവഹിച്ചു.


ഉണ്ണികുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ കെ അബ്ദുള്ള മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി സാജിത, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ആനിസ ചക്കിട്ടകണ്ടി, ഖൈറുന്നിസ റഹീം, എസ് എം സി ചെയർമാൻ ഷാഫി സക്കറിയ, പി ടി എ വൈസ് പ്രസിഡന്റ് ബിജിത്ത് ലാൽ, ഷജിത, കെ അബ്ദുസലീം, ബിന്ദു വി ജോർജ്ജ്, എ വി മുഹമ്മദ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ ഡോ. ഇ എസ് സിന്ധു സ്വാഗതവും എം പി ടി എ ചെയർപേഴ്സൺ ഇ പി ജാസ്മിൻ നന്ദിയും പറഞ്ഞു.

Post a Comment

0 Comments