Ticker

യുവക്ഷീര കർഷകന് യൂത്ത് കോൺഗ്രസ്‌ ആദരവ്

\കൂരാച്ചുണ്ട് : ലോകക്ഷീര ദിനത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ്‌ കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സൗഹൃദ സായാഹ്നത്തിൽ ബാലുശ്ശേരി ബ്ലോക്കിലെ മികച്ച യുവ ക്ഷീര കർഷകനായി തെരഞ്ഞെടുക്കപ്പെട്ട ദീപു കിഴക്കേനകത്തിനെ ഉപഹാരം നൽകി ആദരിച്ചു. ബാലുശ്ശേരി ബ്ലോക്കിലെ കഴിഞ്ഞ വർഷത്തെ മികച്ച യുവ ക്ഷീര കർഷകനുള്ള അവാർഡ് ലഭിച്ച ദീപു എട്ട് വർഷം നീണ്ട പ്രവാസജീവിതം ഒഴിവാക്കിയാണ് ക്ഷീര മേഖലയിലേക്ക് തിരിഞ്ഞത്. 


2020ൽ അഞ്ച് പശുക്കളുമായി ചെറിയ രീതിയിൽ ഫാം ആരംഭിച്ച ദീപു കഠിനാധ്വാനം കൊണ്ട് ഫാം വിജയത്തിലെത്തിച്ചത്.  ഇപ്പോൾ പതിനഞ്ച് കറവപ്പശുക്കൾ, കിടാക്കൾ, എരുമ ഉൾപ്പെടെയുള്ളവയാണ് ഫാമിലെ അംഗങ്ങൾ. പാൽ കൂടുതൽ കിട്ടുന്നഎച്.എഫ് ഇനം പശുക്കളാണ് കൂടുതലായി ഫാമിലുള്ളത്. ദിവസേന 200 ലിറ്റർ പാൽ കൂരാച്ചുണ്ട് ക്ഷീരോത്പാദക സംഘത്തിൽ അളന്ന് വരുന്ന ദീപു നിലവിൽ സംഘം ഡയറക്ടറുമാണ്.  



ചടങ്ങിൽ യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അധ്യക്ഷത വഹിച്ചു. കൂരാച്ചുണ്ട് ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ്  ജോർജ് പൊട്ടുകുളം ഉപഹാരം കൈമാറി. യൂത്ത് കോൺഗ്രസ്‌ ബാലുശ്ശേരി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി വിഷ്ണു തണ്ടോറ, കോൺഗ്രസ്‌ മണ്ഡലം വൈസ് പ്രസിഡന്റ് ജെറിൻ കുര്യാക്കോസ്, ജാക്സ് കരിമ്പനക്കുഴി, ബെസ്‌ലിൻ മഠത്തിനാൽ, സന്ദീപ് കളപ്പുരയ്ക്കൽ, അജ്മൽ ചാലിടം,  ലിബിൻ പാവത്തികുന്നേൽ, അനീഷ് മറ്റത്തിൽ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments