Ticker

6/recent/ticker-posts

കേരള സർക്കാർ ആയുഷ് വകുപ്പ് നാഷണൽ ആയുഷ് മിഷന്റെ അഭിമുഖ്യത്തിൽ NABH സർട്ടിഫിക്കേഷൻ അവാർഡ് വിതരണം ചെയ്തു

കേരള സർക്കാർ ആയുഷ് വകുപ്പ് നാഷണൽ ആയുഷ് മിഷന്റെ അഭിമുഖ്യത്തിൽ NABH സർട്ടിഫിക്കേഷൻ അവാർഡ് വിതരണം തിരുവനന്തപുരം ടാഗോർ ഹാളിൽ വെച്ചു സംഘടപ്പിച്ചു. പ്രൗഡഗംഭീര പരിപാടി ആരോഗ്യ മന്ത്രി ശ്രീമതി വീണാ ജോർജ് ഉദ്ഘടനം ചെയ്തു. എടച്ചേരി ഗവ അയുർവേദ ഡിസ്‌പെൻസറി, അവാർഡിന് അർഹരായി. ഗ്രാമ പഞ്ചായത് പ്രസിഡന്റ്‌ ശ്രീമതി പത്മിനി ടീച്ചർ,വൈസ് പ്രസിഡന്റ്‌ ശ്രീ രാജൻ,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ശീമ വള്ളിൽ. മെഡിക്കൽ ഓഫീസർ ഡോ.നൗഷാദ്.പി, എന്നിവർ ചേർന്ന് ആരോഗ്യ മന്ത്രിയിൽ നിന്ന് അവാർഡ് ഏറ്റു വാങ്ങി. ഈ അതുല്യ നേട്ടം നേടിയെടുക്കാൻ കഠിനധ്വാനം ചെയ്ത മെഡിക്കൽ ഓഫീസർ മറ്റു ജീവനക്കാർ, പഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവരെ മന്ത്രി അഭിനന്ദിച്ചു



Post a Comment

0 Comments