ഇയ്യാട് സി സി യു പി സ്കൂൾ പ്രവേശനോത്സവം വാർഡ് മെമ്പർ ഗിരിജ തെക്കേടത്ത് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് വി പി മനോജ് അധ്യക്ഷത വഹിച്ചു. കഥാകൃത്ത് ഹഖ് ഇയ്യാട് മുഖ്യാതിഥിയായി.സുനില ടീച്ചർ (സ്കൂൾ മാനേജർ )ഹഫ്‌സത്ത് (ചെയർ പേഴ്‌സ്ൻ എം പി ടി എ )രമ്യ മനോജ് (വൈ:പ്രസിഡന്റ് പി ടി എ )സജീന്ദ്രൻ മാസ്റ്റർ, ബിജോയ് മാസ്റ്റർഎന്നിവർ സംസാരിച്ചു. പ്രധാന അദ്ധ്യാപിക എ കെ രാജേശ്വരി സ്വാഗതവും വി വി ശ്രീഹരി മാസ്റ്റർ നന്ദി യും പറഞ്ഞു. എൽ എസ് എസ്, യു എസ് എസ്, എൻ എം എം എസ്, എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർത്ഥി കളെ ആദരിച്ചു.
0 Comments