കുട്ടമ്പൂർ ഹയർ സെക്കണ്ടറി സ്കൂളിൽ 2025 - 26 വർഷത്തെ നവാഗതർക്ക് വർണാഭമായ വരവേൽപ്പ് ഒരുക്കി. സ്കൂൾ പ്രവേശനോത്സവം വാർഡ് മെമ്പർ കേയക്കണ്ടി ഷംന ടീച്ചർ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ഒ.പി കൃഷ്ണദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ വിദ്യ കെ, സ്കൂൾ മാനേജർ പൂമംഗലത്ത് അബ്ദുറഹിമാൻ, മനേജിംഗ് കമ്മറ്റി പ്രസിഡണ്ട് സി മാധവൻ മാസ്റ്റർ, ട്രഷറർ ശ്രീ അബ്ദുൽ സലാം, പി ടി എ വൈസ് പ്രസിഡന്റ് ഷാജി വീര്യമ്പ്രം എന്നിവർ സംസാരിച്ചു.
കുട്ടികൾ അവതരിപ്പിച്ച ചെണ്ടമേളത്തിന്റെ അകമ്പടിയോടെ വിദ്യാലയത്തിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളുമൊന്നിച്ച നവാഗതരെ വരവേറ്റു. കുട്ടികളുടേയും രക്ഷിതാക്കളുടേയും അധ്യപകരുടേയും വിവിധ കലാപരിപാടികളും അരങ്ങേറി. ഉദ്ഘാടനചടങ്ങിൽ പ്രധാനാധ്യാപിക ബിന്ദു എസ് കൃഷ്ണ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുരേഷ് കുമാർ വി ജി കൃതജ്ഞതയും രേഖപ്പെടുത്തി.
0 Comments