പൂനൂർ: എസ്എസ്എൽസി, പ്ലസ് ടു ,എൽ.എസ്. എസ് , യു.എസ്. എസ്,എൻ.എം.എം എസ് പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ പൂനൂർ കക്കാട്ടുമ്മൽ റസിഡൻസ് അസോസിയേഷൻ ആദരിച്ചു. വാർഡ് മെമ്പർ സി.പി.കരീം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എൻ.പി ഷുക്കൂർ അധ്യക്ഷത വഹിച്ചു.എൻ.കെ മുഹമ്മദ് മാസ്റ്റർ, കെ.അബ്ദുൽഖാദർ, സി.പി.സാജിദ് ,ബാവ ഹമീദ്, സി.പി.മൊയ്തീൻ,മുജീബ് സംസാരിച്ചു. സെക്രട്ടറി പി.എച്ച്. ഷമീർ സ്വാഗതവും കെ. നിസാർ നന്ദിയും പറഞ്ഞു.
0 Comments