ഉണ്ണികുളം ജിയുപി സ്കൂളിൽ വാരാചരണ പരിപാടികൾ സീനിയർ അസിസ്റ്റൻറ് പി വി ഗണേഷ് വായനാദിന അസംബ്ലിയിൽ ഉദ്ഘാടനം ചെയ്തു.വിദ്യാരംഗം കൺവീനർ കെ.സി ദീപ പരിപാടികൾ വിശദീകരിക്കുകയും പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു.
ക്ലാസ് ലൈബ്രറി ഉദ്ഘാടനം കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉള്ള പ്രശ്നോത്തരി മത്സരം ചുമർ പത്രിക നിർമ്മാണം ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ,ആൽബം നിർമ്മാണം, അറബി ഇംഗ്ലീഷ് സംസ്കൃതം ഹിന്ദി ഉറുദു ഭാഷകളിലുള്ള വിവിധ മത്സരങ്ങൾ എന്നിവ വായനാവാരത്തിൽ നടക്കുന്നതാണ്.വിദ്യാർത്ഥികൾ തയ്യാറാക്കിയ വായനാദിന പോസ്റ്ററുകളുംകാർഡുകളും സ്കൂളിൽ പ്രദർശിപ്പിച്ചു.സ്റ്റാഫ് സെക്രട്ടറി കെ പ്രസീത എസ് ആർ ജി കൺവീനർമാരായ ടി റുക്സാന , പിആർ റാഫിയ എന്നിവർ സംസാരിച്ചു.പരിസ്ഥിതിദിനത്തിൽ നടത്തിയ വിവിധ പരിപാടികളിൽ വിജയികളായ വിദ്യാർഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
0 Comments