ബാലുശ്ശേരി: ബാലുശ്ശേരിയിലെ എബിസി സെന്ററില്‍ ദിവസവേതനാടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജനെ നിയമിക്കും. 90 ദിവസത്തേക്കോ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം നടക്കുന്നത് വരെയോ ആകും നിയമനം. വെറ്ററിനറി സയന്‍സില്‍ ബിരുദവും വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷനുമുള്ള എബിസി സര്‍ജറിയില്‍ പരിചയ സമ്പന്നരായവര്‍ വെള്ളക്കടലാസില്‍ തയാറാക്കിയ ബയോഡാറ്റയോടൊപ്പം സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂലൈ 14ന് രാവിലെ 11ന് കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ ഓഫിസില്‍ വാക്-ഇന്‍ ഇന്റര്‍വ്യൂവിനെത്തണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0495 2768075.
0 Comments