പൂനൂർ : പൂനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ 'കളറോണം 2K25' എന്ന പേരിൽ ഓണാഘോഷം നടന്നു. ഓണപ്പാട്ട്, സ്നേഹ പൂക്കളം, കുപ്പിയിൽ വെള്ളം നിറക്കൽ, ആനക്കു വാലുവരക്കൽ, സുന്ദരിക്ക് പൊട്ടുതൊടൽ, ചാക്കോട്ട, ഉറിയടി, മ്യൂസിക്കൽ ചെയർ, ലെമൺ സ്‌പൂൺ, സൂചിയിൽ നൂൽ കോർക്കൽ തുടങ്ങിയ വിനോദ മത്സരങ്ങൾ നിറഞ്ഞു.
ഹെഡ് മാസ്റ്റർ പി.കെ. മഹേഷ്, വി. അബ്ദുൽ സലീം, വി.എച്ച്. അബ്ദുൽ സലാം, എൻ. ബിന്ദു, ദീപാനന്ദ്, കെ. സാദിഖ്, ഡോ. സി.പി. ബിന്ദു, വി.പി. വിന്ധ്യ, ഇ. സൈറ, ജി. മിനി, കെ. അബ്ദുസലീം, പി. വഹീദ, ടി.പി. അജയൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
0 Comments