പൂനൂർ: പൂനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സയൻസ് ക്ലബ്ബിന്റെയും ഇന്നവേഷൻ ക്ലബ്ബിന്റെയും ഉദ്ഘാടനവും ചാന്ദ്രദിനാചരണവും സംഘടിപ്പിച്ചു. കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റി ഡയറക്ടർ ഡോ. പി ഷൈജു ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ പി കെ മഹേഷ് അധ്യക്ഷനായി. ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മത്സരങ്ങളിലെ വിജയികൾക്ക് ഉപഹാരങ്ങൾ നൽകി.
പ്രിൻസിപ്പാൾ ഡോ. ഇ എസ് സിന്ധു, വി അബ്ദുൽ സലീം, സിറാജുദ്ദീൻ പന്നിക്കോട്ടൂർ, കെ അബ്ദുസ്സലീം, വി എച്ച് അബ്ദുൽ സലാം, ഇ സെെറ, കെ മുബീന എന്നിവർ സംസാരിച്ചു. ടി ജ്യോതിശ്രീ സ്വാഗതവും എൻ ദിൽന നന്ദിയും പറഞ്ഞു.
0 Comments