കോഴിക്കോട്: പ്രവാസികള്‍ക്കും തിരിച്ചെത്തിയ പ്രവാസികള്‍ക്കുമായി സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റും (സിഎംഡി) നോര്‍ക്കാ റൂട്ട്‌സും ചേര്‍ന്ന് സൗജന്യ ഏകദിന സംരംഭകത്വ ശില്‍പശാല സംഘടിപ്പിക്കുന്നു. ജൂലൈ 23ന് രാവിലെ 9.30ന് കോഴിക്കോട് ടൗണ്‍ ഹാളിലാണ് പരിപാടി. തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പാക്കുന്ന എന്‍.ഡി.പി.ആര്‍.ഇ.എം ഉള്‍പ്പെടെയുള്ള പദ്ധതികളുടെയും സേവനങ്ങളുടെയും വിവരങ്ങള്‍ ശില്‍പശാലയില്‍ ലഭ്യമാകും. ഫോണ്‍: 0471 2329738, 8078249505.
രണ്ട് വര്‍ഷത്തിലധികം വിദേശത്ത് ജോലിചെയ്ത് നാട്ടില്‍ സ്ഥിരതാമസമാക്കിയവര്‍ക്ക് സ്വയംതൊഴിലോ സംരംഭങ്ങളോ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും പ്രയോജനപ്പെടുന്നതാണ് എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി. താല്‍പര്യമുള്ളവര്‍ക്ക് www.norkaroots.org ല്‍ രജിസ്റ്റര്‍ ചെയ്യാം. കൃത്യമായ വായ്പാ തിരിച്ചടവിന് മൂലധന സബ്‌സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) മൂന്ന് ശതമാനം പലിശ സബ്‌സിഡിയും (ആദ്യത്തെ നാലു വര്‍ഷം) ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍) +91-8802012345 (വിദേശത്തുനിന്ന്, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാം.
0 Comments