Ticker

6/recent/ticker-posts

സ്വകാര്യ ബസ് സമരം: താമരശ്ശേരി - കൊയിലാണ്ടി റൂട്ടിൽ കെ.എസ്.ആർ.ടി.സി അധിക സർവ്വീസുകൾ നടത്തും

താമരശ്ശേരി: നാളെ സ്വകാര്യ ബസ് സമരത്തെ തുടർന്ന് താമരശ്ശേരി - കൊയിലാണ്ടി റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസുകൾ അധിക സർവ്വീസുകൾ നടത്തും. ആറ് അധിക സർവ്വീസുകൾ ആണ് കെ.എസ്.ആർ.ടി.സി താമരശ്ശേരി ഡിപ്പോ ഓപ്പറേറ്റ് ചെയ്യുന്നത്. രാവിലെ 6 മണി മുതൽ 30 മിനുട്ട് ഇടവേളയിൽ താമരശ്ശേരിയിൽ നിന്നും കൊയിലാണ്ടിയിലേക്കും 07.30 മുതൽ കൊയിലാണ്ടിയിൽ നിന്ന് 30 മിനുട്ട് ഇടവേളയിൽ താമരശ്ശേരിയിലേക്കും കെ.എസ്.ആർ.ടി.സി ബസ്സുകൾ ഉണ്ടാകും. കൊയിലാണ്ടി നിന്നും രാത്രി 07.00 മണിക്കാണ് ലാസ്റ്റ് കെ.എസ്.ആർ.ടി.സി ബസ് സർവീസ് ഉണ്ടാവുക.

Post a Comment

0 Comments