വള്ളിയോത്ത് എ.എം.എൽ.പി സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. എഴുത്തുകാരൻ ഹഖ് ഇയ്യാട് ഉദ്ഘാടനം ചെയ്തു. പുതിയ കാലത്തും ബഷീർ വായിക്കപ്പെടുന്നത് ബഷീറിയൻ ഭാഷയുടെ പ്രത്യേകത കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് അലിഫ് അറബിക് ക്വിസിൽ വിജയിച്ചവർക്ക് സർട്ടിഫിക്കറ്റ് വിതരണവും സ്കൂൾ ലൈബ്രറി വിതരണ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ടി കെ റഫീഖ് മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അധ്യാപകരായ റഫീഖ് കെ, ഷിനൂറ കെ, അനഘ പി ടി എന്നിവർ സംസാരിച്ചു. വിദ്യാരംഗം കോർഡിനേറ്റർ ഷൌക്കത്ത് പി സി സ്വാഗതവും കൺവീനർ ഫൈസ ഫർഹിൻ നന്ദിയും പറഞ്ഞു.
0 Comments