Ticker

6/recent/ticker-posts

കുട്ടമ്പൂർ ദാറുൽ ഹിദായ ഇസ്ലാമിക് അക്കാദമിയിൽ നേതൃസംഗമം സംഘടിപ്പിച്ചു

എകരൂൽ: പട്ടിക്കാട് ജാമിഅ നൂരിയ്യ അറബി കോളജിന്റെ ജൂനിയർ സ്ഥാപനമായി പ്രവർത്തിക്കുന്ന കുട്ടമ്പൂർ ദാറുൽ ഹിദായ ഇസ്ലാമിക് അക്കാദമിയിൽ പരിസര മഹല്ലുകളിലെ കമ്മിറ്റി പ്രതിനിധികളെയും സംഘടന നേതാക്കളേയും ഉൾപ്പെടുത്തി കൊണ്ട് വിപുലമായ നേതൃസംഗമം സംഘടിപ്പിച്ചു. 40 മഹല്ലുകളിലെ പ്രതിനിധികൾ പങ്കെടുത്ത സംഗമത്തിൽ മഹല്ല് പ്രസിഡന്റ് ടി.പി മുഹമ്മദ് അധ്യക്ഷനായി. മുഹ്സിൻ ഫൈസി പാലങ്ങാട് മുഖ്യപ്രഭാഷണവും പന്നൂർ മുഹമ്മദ് മുസ്‌ലിയാർ പ്രാർഥനയും നടത്തി. ദാറുൽ ഹിദായ ഇസ്ലാമിക് അക്കാദമിയുടെ ഭാവി പ്രയാണത്തിനുള്ള പ്രവർത്തന രൂപരേഖ അവതരണം സപ്പോർട്ടിംഗ് കമ്മിറ്റി കൺവീനർ എൻ.കെ.പി ബഷീർ നിർവഹിച്ചു.
11 ാം വാർഷികത്തോടനുബന്ധിച്ചുള്ള പ്രചാരണ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ സംഗമത്തിൽ തീരുമാനിച്ചു. ഹിദായക്ക് ഒരു ഹദിയ എന്ന പേരിൽ മഹല്ലുകളിലേക്ക് ധന ശേഖരണാർത്ഥം വിതരണം ചെയ്യപ്പെടുന്ന സംഭാവനപ്പെട്ടികളുടെ വിതരണോദ്ഘാടനം അഷ്റഫ് മുസ്‌ലിയാർ വി.ഒ.ടി ക്ക് നൽകിക്കൊണ്ട് നിർവഹിച്ചു. മഹല്ല് ജനറൽ സെക്രട്ടറി കെ. അബ്ദുല്ലത്തീഫ്, സപ്പോർട്ടിംഗ് കമ്മിറ്റി ചെയർമാൻ എം.പി ആലി ഹാജി, മുഹമ്മദ് ഹാജി ഇയ്യാട് കെ.പി ഇബ്രാഹിം ഫൈസി, സി.പി തറുവെയികുട്ടി, വി.കെ മുഹമ്മദ് റഷീദ്, വാഴയിൽലത്തീഫ് ഹാജി, എം.പി അബ്ദുറഹ്മാൻ കത്തറമ്മൽ, ഇസ്മായിൽ മടത്തുംപൊയിൽ, ഇസ്മാഈൽ വള്ളിയോത്ത്, തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments