Ticker

6/recent/ticker-posts

നവ്യാനുഭവമായി പൂനൂർ ജി എം യു പി സ്കൂളിൽ കുട്ടികളുടെ ഞാറ്റുവേല ചന്ത

പൂനൂർ ജി എം യു പി സ്കൂളിൽ ,ഉണ്ണികുളം കൃഷിഭവനും, സ്കൂളിലെ ദേശീയ ഹരിത സേന യൂണിറ്റായ ഫ്ലോറ നേച്ചർ ക്ലമ്പും സംയുക്തമായി നടത്തിയ ഞാറ്റുവേല ചന്ത കുട്ടികൾക്ക്  കൃഷി, ഞാറ്റുവേല ,തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട പുതിയ അനുഭവമായി. വിവിധയിനം ഫലവൃക്ഷതൈകൾ പച്ചക്കറി തൈകൾ ,ജൈവ കീടനാശിനികൾ, ജൈവവളങ്ങൾ ,നവചേതന കൃഷിക്കൂട്ടത്തിന്റെ മൂല്യ വർധിത ഉൽപ്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും, വിൽപ്പനയും നടന്നു. ഉദ്ഘാടന ചടങ്ങിൽ പിടിഎ  പ്രസിഡണ്ട് ശ്രീ അസ് ലം കുന്നുമ്മൽ അധ്യക്ഷത വഹിച്ചു .ഹെഡ്മാസ്റ്റർ ടി പി അബൂബക്കർ സ്വാഗതം  പറഞ്ഞു. വാർഡ് മെമ്പർ കരീം മാസ്റ്റർ ഞാറ്റുവേലച്ചന്ത ഉദ്ഘാടനം ചെയ്തു .ഉണ്ണികുളം കൃഷി ഓഫീസർ ശ്രീമതി ശ്രീലക്ഷ്മി മുഖ്യപ്രഭാഷണം നടത്തി .എം പി ടി പ്രസിഡണ്ട് സീനത്ത് ജബ്ബാർ സ്റ്റാഫ് സെക്രട്ടറി സലാം മലയമ്മ ,സീനിയർ അസിസ്റ്റൻറ് ടി കെ ബുഷ്റമോൾ ഫ്ലോറ ജോയിൻ കൺവീനർ വി വിപിന്യ എന്നിവർ ആശംസ അറിയിച്ചു .ഫ്ലോറ നേച്ചർ ക്ലബ് കൺവീനർ കെ രജീഷ് ലാൽ നന്ദി പറഞ്ഞു ഉണ്ണികുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ നിജില്‍ രാജ് ,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ അബ്ദുല്ല മാസ്റ്റർ എന്നിവർ ഞാറ്റുവേല ചന്ത സന്ദർശിച്ചു.



Post a Comment

0 Comments