പൂനൂർ : സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നൂറാം വാർഷിക സമ്മേളനത്തിന്റെ പൂനൂർ റെയ്ഞ്ച് തല സ്വാഗതസംഘം രൂപീകരിച്ചു. സയ്യിദ് മുഹമ്മദ് മിർബാത്ത് ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. റെയ്ഞ്ച് പ്രസിഡന്റ് അബ്ദുസ്സലാം ലത്തീഫി അധ്യക്ഷനായി. മുഹമ്മദ് ഹസ്സൻ ദാരിമി കോളിക്കൽ "സ്വിറാഥുൽ മുസ്തഖീം" എന്ന വിഷയത്തിലും , ശരീഫ് ദാരിമി ചീക്കോട് "ഹലാവത്തുൽ ഈമാൻ" എന്ന വിഷയത്തിലും ക്ലാസ് എടുത്തു. റെയ്ഞ്ച് സെക്രട്ടറി സുനീർ ഫൈസി, അഷ്റഫ് തങ്ങൾ, എം.പി ആലി ഹാജി പി.എസ് മുഹമ്മദ് അലി, മജീദ് എന്നിവർ സംസാരിച്ചു. സ്വാഗതസംഘം സമിതി: അബ്ദുസ്സലാം ലത്തീഫി (ചെയർമാൻ) സുനീർ ഫൈസി (കൺവീനർ), പി.എസ് മുഹമ്മദ് അലി (ട്രഷറർ).
0 Comments