എകരൂൽ : ഉണ്ണികുളം പഞ്ചായത്തിൻ്റെ ആസ്ഥാനവും നിരവധി പൊതുമേഖലാ സ്ഥാപനങ്ങളും ആശുപത്രികളും അയ്യായിരത്തോളം എൻ.ആർ.ഐ ഗുണഭോഗക്താക്കളും എഴുപതിനായിരത്തോളം ജനസംഖ്യയുമുള്ള എകരൂലിൽ പൊതുമേഖലാ ബാങ്ക് ശാഖ അനുവദിക്കണമെന്ന് ഉണ്ണികുളം ഹെൽപ് ലൈൻ സോഷ്യൽ സർവീസ് സൊസൈറ്റി ആവശ്യപ്പെട്ടു. സി.കെ ബദറുദ്ദീൻ ഹാജി അധ്യക്ഷനായി. മോഹനൻ തറോൽ, പി.കെ അബ്ദുൽ ഖാദർ, പി.വി വേണുഗോപാൽ, സുബൈർ വൈറ്റ് ലാൻ്റ് എന്നിവർ സംസാരിച്ചു.
0 Comments