Ticker

6/recent/ticker-posts

വള്ളിയോത്ത് പരപ്പിൽ പകൽവീടിന്റെ നവീകരണ ഉദ്ഘാടനം നടത്തി

എകരൂൽ: വള്ളിയോത്ത് പരപ്പിൽ പകൽവീടിന്റെ നവീകരണ ഉദ്ഘാടനം ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ഇന്ദിര ഏറാടിയിൽ നിർവഹിച്ചു. ചടങ്ങിൽ വാർഡ് അംഗം ഒ.എം. ശശീന്ദ്രൻ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിജിൻ രാജ് ഉപഹാര സമർപ്പണം നടത്തി. സ്ഥലം മാറിപ്പോകുന്ന ഡോ. ടി.കെ. മുഹമ്മദ് കോയയും ഡോ. സുഗിനിനെയും ചടങ്ങിൽ ആദരിച്ചു. മെംബർമാരായ ഗിരിജ തെക്കേടത്ത്, സീനത്ത്, കെ.കെ. അബ്ദുല്ല, ബിച്ചു ചിറക്കൽ, മലയിൽ ശ്രീധരൻ, ഐ.സി.ഡി.എസ്. സൂപ്പർവൈസർ ഫസ്‌ന, വി. സമദ്, സി. കെ. ബദറുദ്ധീൻ ഹാജി, ഇബ്രാഹിം, ടി. എം. ബഷീർ, ഹഖ് ഇയ്യാട്, ശശീന്ദ്രൻ കുന്നുമ്മൽ, രാമചന്ദ്രൻ സാരംഗി, കീർത്തി സുരേഷ് ബാബു എന്നിവർ സംസാരിച്ചു.


Post a Comment

0 Comments