കുട്ടമ്പൂർ: കുട്ടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ ഇഖ്ബാൽ ഉർദു ക്ലബ്ബും ഹിന്ദി ക്ലബ്ബും സംയുക്തമായി മുഹമ്മദ് റഫി, പ്രശസ്ത എഴുത്തുകാരൻ പ്രേംചന്ദിന്റെ ദിനാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി. പരിപാടിയുടെ ഉദ്ഘാടനം നാടകകൃത്ത് വിനോദ് പാലങ്ങാട് നിർവഹിച്ചു. പ്രധാനാധ്യാപിക ബിന്ദു എസ്. കൃഷ്ണ അധ്യക്ഷയായിരുന്നു. പരിസ്ഥിതി ദിനാഘോഷം, വായനാ മത്സരം, കയ്യെഴുത്ത് മത്സരം, എസ്.എം. സർവ്വർ സ്മാരക ക്വിസ്, പ്രേംചന്ദ് ജയന്തി ക്വിസ്, ചിത്രരചന, മിഡ് ടേം പരീക്ഷ വിജയികൾക്ക് അംഗീകാരം എന്നിവ ചടങ്ങിൽ ഉൾപ്പെടുത്തി. ഉർദു പദ്യ ചൊല്ലൽ, മുഹമ്മദ് റഫിയുടെ അനുസ്മരണ ഗാനാലാപനം എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. ക്ലബ്ബ് കൺവീനർമാരായ എം.വി. ഷൈജു, കെ. ജാബിറ, സിതുൽ, അനുഗ്രഹ് സുധാകർ, കെ. സുഹൈർ, പ്രോഗ്രാം കൺവീനർ കെ. നൗഷാദ്, സ്റ്റാഫ് സെക്രട്ടറി വി.ജി. സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. കെ. നൗഷാദ് നന്ദി പ്രകാശിപ്പിച്ചു.
0 Comments