പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി. 2025 പരീക്ഷ വിജയിക്കുന്നതിന്റെ ഭാഗമായി "100% വിജയവും 100 ഫുൾ എ പ്ലസ്സും" എന്ന ലക്ഷ്യത്തോടെ വിദ്യാർത്ഥികൾക്ക് വേണ്ടി എഡ്യുകെയർ മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. മനശാസ്ത്ര വിദഗ്ദരുടെ നേതൃത്വത്തിൽ നടന്ന ക്ലാസ്സ് ഓരോ കുട്ടിയുടെയും ഉള്ളിലെ കഴിവുകൾ ഉണർത്താനും, ആത്മവിശ്വാസം വളർത്താനും, മാനസിക സമ്മർദ്ദങ്ങളെ തിരിച്ചറിയാനും സഹായകമായി.
പരിപാടി പി.ടിഎ പ്രസിഡന്റ് എൻ. അജിത് കുമാർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ പി.കെ. മഹേഷ് അധ്യക്ഷനായി. കെ. അനഘ, വി.വി. ശ്രീനിവാസൻ, കെ.വി. ജ്യോതിക, ഫാത്തിമത്തുൽ വഹീദ, ഹൃദ്യ, മാജിദ് നസ്റീൻ, തസ്നി അഞ്ചുകണ്ടൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. വി.വി. രജീഷ്, ജാസ്മിൻ, സീനിയർ അസിസ്റ്റൻറ് വി. അബ്ദുൽ സലീം, സി.കെ. ബഷീർ എന്നിവരും ചടങ്ങിൽ സംസാരിച്ചു.
0 Comments