Ticker

6/recent/ticker-posts

എളേറ്റിൽ എം.ജെ.എച്ച്.എസ്‌.എസിൽ കേരളാ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ പുസ്തകമേള സംഘടിപ്പിച്ചു

പൂനൂർ: എളേറ്റിൽ എം.ജെ.എച്ച്.എസ്‌.എസ്‌ കേരളാ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ  പുസ്‌തകമേള സംഘടിപ്പിച്ചു. മേളയുടെ ഉദ്ഘാടനം ബാലസാഹിത്യ അക്കാദമി അംഗം എ.കെ. അബ്ദുൽ ഹക്കീം നിർവഹിച്ചു. പ്രധാനധ്യാപകൻ പി. ഇസ്മായിൽ അധ്യക്ഷനായി. സ്കൂളിലെ ആദ്യ മലയാള അധ്യാപിക എം.വി ആര്യയെ ചടങ്ങിൽ ആദരിച്ചു. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് എഡിറ്റർ രാധിക വി നായർ, തമ്മിസ് അഹമ്മദ്‌, ഷാനവാസ്‌ പൂനൂർ,  പി. സാജിത  എന്നിവർ സംസാരിച്ചു.


Post a Comment

0 Comments