Ticker

6/recent/ticker-posts

കണ്ണാടിപ്പൊയിലിൽ മദ്യം–മയക്കുമരുന്ന് വിരുദ്ധ മനുഷ്യച്ചങ്ങലയും ബഹുജനസദസ്സും

കണ്ണാടിപ്പൊയിൽ: പ്രദേശത്ത് വർധിച്ചു വരുന്ന മദ്യം, മയക്കുമരുന്ന് വ്യാപനത്തിനെതിരെ കണ്ണാടിപ്പൊയിൽ മനുഷ്യച്ചങ്ങലയും ബഹുജനസദസ്സും സംഘടിപ്പിച്ചു. കോരിച്ചൊരിയുന്ന മഴയിലും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ മനുഷ്യച്ചങ്ങലയിൽ പങ്കുചേർന്നു. തുടർന്ന് ചേർന്ന ബഹുജനസദസ്സ് ബാലുശ്ശേരി എംഎൽഎ അഡ്വ. കെ.എം. സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്തു. പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.എം. കുട്ടികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ വിജിത്, ഇസ്മയിൽ കുമ്പൊയിൽ, കെ.കെ. സുജിത്ത്, എം.ടി. മാധവൻ, പി.എൻ. രജികുമാർ, പി.കെ. മുരളി മാസ്റ്റർ, വി.സി. അജിത എന്നിവർ പ്രസംഗിച്ചു. ലഹരിവിരുദ്ധ സന്ദേശവുമായി എൻ. മോഹനൻ്റെ കാവ്യാലാപനവും അരങ്ങേറി. പഞ്ചായത്ത് അംഗം കെ.പി. ദിലീപ് കുമാർ സ്വാഗതവും കോട്ടൂർ ഗ്രാമപഞ്ചായത്ത് അംഗം പ്രീത സി.ഡി. നന്ദിയും രേഖപ്പെടുത്തി.



Post a Comment

0 Comments