Ticker

6/recent/ticker-posts

പൂനൂർ ജി.എം.എൽ.പി സ്കൂളിൽ ലാപ്ടോപ്പ് സമർപ്പണവും എൽഎസ്എസ് ജേതാക്കൾക്ക് അനുമോദനവും

പൂനൂർ: പൂനൂർ ജിഎംഎൽപി സ്കൂളിന് എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ച മൂന്ന് ലാപ്ടോപ്പുകളുടെ വിതരണവും എൽഎസ്എസ് ജേതാക്കളായ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും സ്കൂൾ ഹാളിൽ നടന്നു. വാർഡ് മെമ്പർ സി.പി. കരീം മാസ്റ്ററുടെ അധ്യക്ഷതയിൽ ബാലുശ്ശേരി എംഎൽഎ അഡ്വ. സച്ചിൻദേവ് ഉദ്ഘാടനം നിർവഹിച്ചു.



16 എൽഎസ്എസ് ജേതാക്കൾക്ക് എംഎൽഎ ഉപഹാരം സമ്മാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സാജിത പി, പിടിഎ പ്രസിഡൻറ് മുനീർ മോയത്ത്, എസ്എംസി ചെയർമാൻ മുഹമ്മദ് ഷാഫി, എംപിടിഎ ചെയർപേഴ്സൺ ഫസ്ന, തുഫൈൽ പാണ്ടിക്കൽ, അബ്ദുല്ലത്തീഫ് എൻ.കെ, ഫസീന, മുഹമ്മദ് അഷ്റഫ് എ.പി, രഞ്ജിത്ത് ബി.പി, സൈനുൽആബിദ്, ഷൈമ, നിഷമോൾ എന്നിവർ ആശംസകൾ അർപ്പിച്ചു. ഹെഡ്മാസ്റ്റർ എൻ.കെ മുഹമ്മദ് സ്വാഗതവും അരുണ കെ നന്ദിയും രേഖപ്പെടുത്തി.

Post a Comment

0 Comments