Ticker

6/recent/ticker-posts

ഉണ്ണികുളം ഗ്രാമപഞ്ചായത്തിൽ കർഷകദിനാഘോഷം

എകരൂൽ: ഉണ്ണികുളം ഗ്രാമപഞ്ചായത്തും കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പും സംയുക്താഭിമുഖ്യത്തിൽ മൂന്ന് ദിവസം നീണ്ടുനിന്ന കർഷകദിനാഘോഷ പരിപാടികൾ പഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര ഏറാടിയിൽ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ  അബ്ദുള്ള മാസ്റ്റർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ക്ഷേമ-വിദ്യാഭ്യാസകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ  ബിച്ചു ചിറക്കൽ, ബാലുശ്ശേരി ബ്ലോക്ക് മെമ്പർ സാജിത, പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ ജിഷ,  റീന, വിമലകുമാരി, റീന പ്രകാശ്, ഒ.എം. ശശീന്ദ്രൻ, രജി ലാൽ,  ഐറുന്നീസ, ശ്രീധരൻ മലയിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കർഷികവികസന സമിതി അംഗങ്ങൾ, ഉണ്ണികുളം സർവീസ് കോപ്പറേറ്റീവ് ബാങ്ക് പ്രസിഡൻറ് സുരേഷ് എം.കെ, അഗ്രോ സർവീസ് പ്രസിഡൻറ്സരിത, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കർഷക സുഹൃത്തുക്കൾ എന്നിവരും സന്നിഹിതരായിരുന്നു. കൃഷിഓഫീസർ ഡോ. ശ്രീലക്ഷ്മി എം.എം. സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസർ ശ്രീ സാജു നന്ദിയും രേഖപ്പെടുത്തി.



കർഷകർക്കായി അഗ്രോ ക്ലിനിക്, ഓലമടയൽ, മൺകുട്ട മടയൽ, പ്രശ്നോത്തരി, ചിത്രരചന മത്സരങ്ങൾ എന്നിവയും സംഘടിപ്പിച്ചു. ഉണ്ണികുളം കാർഷിക ബുള്ളറ്റിൻ പ്രകാശനം, "കർഷികം" പ്രാദേശിക വിപണി, 2024–25 വർഷത്തെ മികച്ച കർഷകർക്കുള്ള അനുമോദനം, പൂനൂർ ജി.എം.യു.പി. സ്കൂളിന്റെ കുട്ടികളുടെ ഞാറ്റുവേല ചന്തയ്ക്ക് അനുമോദനം, സമഗ്ര പച്ചക്കറി ഉൽപാദന യജ്ഞം പഞ്ചായത്ത് തല ഉദ്ഘാടനം എന്നിവയും നടന്നു. അഗ്രോ സർവീസ് സെന്റർ, നവചേതന കൃഷിക്കൂട്ടം, ദീപം കർഷക കൂട്ടായ്മ തുടങ്ങിയവരുടെ ഉൽപ്പന്നങ്ങളുടെ വിപണിയും ആഘോഷത്തിന്റെ ഭാഗമായി നടന്നു.

Post a Comment

0 Comments