Ticker

6/recent/ticker-posts

ഉണ്ണികുളം ഗവ.യുപി സ്കൂളിൽ വിവിധ പരിപാടികളോടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ഉണ്ണികുളം ഗവ.യുപി സ്കൂളിൽ വിവിധ പരിപാടികളോടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രധാനാധ്യാപകൻ കെ എം ബാബു പതാക ഉയർത്തി. സ്കൗട്ട് ജെ ആർ സി കേഡറ്റുകളുടെ സ്കാർഫ് അണിയിക്കൽ, പരേഡ് എന്നിവ നടന്നു. ദേശഭക്തിഗാനം പ്രസംഗം ഉപ്പുസത്യാഗ്രഹം പുനരാവിഷ്കരണം വന്ദേമാതരം നൃത്തം ക്വിസ് ഡോക്യുമെൻററി പ്രദർശനം എന്നിവയും നടന്നു.


പിടിഎ പ്രസിഡണ്ട് സന്തോഷ് കുമാർ സീനിയർ അസിസ്റ്റൻറ് പി വി ഗണേഷ് എസ് ആർ ജി കൺവീനർമാരായ  ടി റുക്സാന പി ആർ റാഫിയ ജെ ആർ സി കോഡിനേറ്റർ സുബിന സ്കൗട്ട് കൺവീനർ ഉണ്ണികൃഷ്ണൻ ഇ പുഷ്പ, ഷമീല,ജിജു, സിന്ധു നൗഷാദ്,കുമാരി,നിത്യ എന്നിവർ സംസാരിച്ചു.വിദ്യാർത്ഥികൾ സ്കൂളിലെ ക്രിയേറ്റീവ് കോർണറിലെ സാമഗ്രികൾ ഉപയോഗിച്ച് തയ്യാറാക്കിയ ദേശീയ പതാകയണിഞ്ഞതു ശ്രദ്ധേയമായിരുന്നു.പിസി താരിഷ ,ദീപ ,റംഷിജ,അശ്വതിഎന്നിവർ പതാക നിർമ്മാണത്തിന് നേതൃത്വം നൽകി

Post a Comment

0 Comments