പൂനൂർ :പൂനൂർ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ എ. കെ ഗോപാലൻ പതാക ഉയർത്തി. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ലൈബ്രറി ഹാളിൽ വെച്ച് ക്വിസ് മത്സരം സംഘടിപ്പിച്ചു. ഇ തോടനുബന്ധിച്ച് ചേർന്ന പൊതു ചടങ്ങ് വാർഡ് മെമ്പർ സി. പി കരീം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ അബ്ദുൽ ഖാദർ, എൻ മുഹമ്മദ്, വേലായുധൻ നായർ ഹരിദാസൻ,ജാസ്മിൻ, അനിത കുമാരി,ഹക്കീം മൊകായി എന്നിവർ സംസാരിച്ചു. കെ അബൂബക്കർ മാസ്റ്റർ സ്വാഗതവും, ഷാനവാസ് പൂനൂർ നന്ദിയും പറഞ്ഞു.
0 Comments