കാന്തപുരം : കാന്തപുരം പ്രദേശത്ത് നിന്നും വിവിധ മേഖലകളില്‍ കഴിവ് തെളിച്ച പ്രതിഭകളെ അനുമോദിച്ചു. കോഴിക്കോട് എന്‍.ഐ.ടിയില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമം ലഭിച്ച മുഹമ്മദ് റഷാദ്, മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയ ഡോ. ഡാനിഷ് നിഹാല്‍ ആപ്പാടംകണ്ടി, ഡോ. നിധിന്‍ സി.കെ ചക്കിട്ടകണ്ടി, ബി.എ.എം.എസ് പഠനം പൂര്‍ത്തിയാക്കിയ ഡോ. സിമരിന്‍ പി, കൊമേഴ്‌സില്‍ യു.ജി.സി നെറ്റ് നേടിയ ഫിദ ഷെറിന്‍ പണിക്കത്ത്കണ്ടി, ഇംഗ്ലീഷ് സാഹിത്യത്തില്‍ യു.ജി.സി നെറ്റ് നേടിയ റഷീദ ബീവി വെള്ളാരംകുന്നുമ്മല്‍, ഈ വര്‍ഷം ഗവഃ മെഡിക്കല്‍ കോളെജില്‍ എം.ബി.ബി.എസിന്് പ്രവേശനം നേടിയ അസ്മിയ എ.പി ആനപ്പാറ, ഹാനിയ ഷിറിന്‍ നടുക്കണ്ടി, കേരള പി.എസ്.സി മുഖേന വാട്ടര്‍ അതോറിറ്റിയില്‍ നിയമനം ലഭിച്ച അബ്ദുല്‍ ഷുക്കൂര്‍ പാലക്കുന്നുമ്മല്‍, ഹെല്‍ത്ത് ഡിപ്പാര്‍ട്ടമെന്റ് ഫാര്‍മസിസ്റ്റായി നിയമം ലഭിച്ച റുക്‌സാന എം.സി ചോയിമഠം, കോഴിക്കോട് ഗവ: ഐ ടി ഐയില്‍ നിന്നും സെക്രട്ടറി പ്രാക്റ്റീസില്‍ റാങ്ക് നേടിയ ആര്യ കെ വാഴയില്‍ എന്നിവരെയും ആദരിച്ചു.
ചടങ്ങില്‍ അഹമ്മദ് കുട്ടി ഉണ്ണികുളം അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഉ്ദഘാടനവും വിജയികള്‍ക്കുള്ള ഉപഹാരവും കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഐ.പി രാജേഷ് നിര്‍വഹിച്ചു. വിജയികളെ യംങ്‌മെന്‍സ് ജനറൽ സെക്രട്ടറി ഫസല്‍ വാരിസ് പരിചയപ്പെടുത്തി. വാര്‍ഡ് മെമ്പര്‍ കെ.കെ അബ്ദുള്ള മാസ്റ്റര്‍, കെ.കെ രവീന്ദ്രന്‍ മാസ്റ്റര്‍, വി.പി ഇബ്രാഹീം, ഷോണി ടീച്ചര്‍, എ.പി അബ്ദുറഹിമാന്‍ കുട്ടിമാസ്റ്റര്‍, എന്‍.കെ അബ്ദുല്‍ അസീസ്, എ സാലി മാസ്റ്റര്‍, അഷ്‌റഫ് തങ്ങള്‍, മുഹമ്മദ് മാസ്റ്റര്‍ കക്കാട്ടുമ്മല്‍, കെ.വി മുഹമ്മദലി, എ.കെ ഇസ്മായില്‍, എ.പി അഷ്‌റഫ് മാസ്റ്റര്‍, സി.കെ.റീജ ടീച്ചർ എന്നിവര്‍ സംസാരിച്ചു. സി.കെ സതീഷ് കുമാര്‍ സ്വാഗതവും കെ.കെ മുനീര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
0 Comments