പൂനൂർ : ജി.എം യു.പി.എസ് പൂനൂരിലെ ഹിന്ദി അധ്യാപികയായ എസ്. സജിത എറണാകുളം ഡയറ്റ് ലക്ചറർ ആയി പ്രൊമോഷൻ ലഭിച്ചതിന്റെ യാത്രയയപ്പാണ് സഹപ്രവർത്തകർ എയർ ഇന്ത്യ വിമാനത്തിൽ വച്ച് നടത്തിയത്.ആകാശ യാത്രയിലെ ഈ യാത്ര അയപ്പ് ചടങ്ങ് സ്കൂളിനെ സംബന്ധിച്ച് ചരിത്ര നിമിഷമായി മാറി.
10 വർഷക്കാലമായി ജി.എം. യു.പി.എസ്.പൂനൂരിൽ ഹിന്ദി അധ്യാപികയായി സ്തുത്യർഹ സേവനമ നുഷ്ഠിച്ച ടീച്ചർക്കുള്ള സ്നേഹോപഹാരം വിമാനത്തിൽ വച്ച് നൽകി. യാത്രയയപ്പ് ചടങ്ങുകൾ ബാംഗ്ലൂരിലെ ലാൽബാഗ് ഉദ്യാനത്തിൽ വച്ച് സംഘടിപ്പിച്ചു. സ്കൂൾ സീനിയർഅസിസ്റ്റന്റ് ടി. കെ. ബുഷ്‌റമോൾ അധ്യക്ഷത വഹിച്ച ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി സലാം മലയമ്മ സ്വാഗതം പറഞ്ഞു. യാത്രയയപ്പ് ചടങ്ങ് ഹെഡ്മാസ്റ്റർ ശ്രീ.ടി.പി. അബൂബക്കർ ഉദ്ഘാടനം നിർവഹിച്ചു. സീനിയർ അധ്യാപകരായ കെ. കെ. അബ്ദുൾ കലാം, ഷഹർബാനു.ഇ. പി, സി വി നാസർ, രജീഷ് ലാൽ, റംല സി തുടങ്ങി വിവിധ അദ്ധ്യാപകർ ചടങ്ങിൽ സംസാരിച്ചു.എസ്.സജിത മറുപടി പ്രസംഗം നടത്തി. സ്കൂളിലെ സംഗീത അധ്യാപിക അജിത. കെ. കെ. ചടങ്ങിന് നന്ദി അറിയിച്ചു.
0 Comments