എകരൂല്‍: ഇയ്യാട് ധന്യ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ പ്രവര്‍ത്തകരും ഭാരവാഹികളുമായിരുന്ന കെ.കെ രാമന്‍ കുട്ടി, കെ.പി ചോയിക്കുട്ടി, സി. മുഹമ്മദ്, പുന്നായിക്കല്‍ ഗോപാലന്‍ എന്നിവരുടെ ഫോട്ടോ അനാച്ഛാദനം ക്ലബ് ഹാളില്‍ ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ അബ്ദുല്ല നിര്‍വഹിച്ചു. കെ. രാജന്‍ നായര്‍ അധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍ എ.കെ ശബ്‌ന, ടി.വി കണാരക്കുട്ടി, സി. രാധാകൃഷ്ണന്‍, കെ.കെ ഹമീദ്, കെ രാധാകൃഷ്ണന്‍, കെ മാധവന്‍ സംസാരിച്ചു.