Ticker

6/recent/ticker-posts

എസ് എസ് എഫ് പൂനൂർ ഡിവിഷൻ ഗ്രാറ്റിറ്റ്യൂഡ് കോൺഫറൻസ് സംഘടിപ്പിച്ചു

പൂനൂർ: എസ് എസ് എഫ് അമ്പത്തിനാലാം സ്ഥാപക ദിനത്തിൽ പൂനൂർ ഡിവിഷൻ ഗ്രാറ്റിറ്റ്യൂഡ് കോൺഫറൻസ് കോളിക്കലിൽ സംഘടിപ്പിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾ ആസ്വദിച്ച വെളിച്ചം എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് കോൺഫറൻസ് നടന്നത്. കുരിക്കൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം കേരള മുസ്‌ലിം ജമാഅത് പൂനൂർ സോൺ ഉപാധ്യക്ഷൻ അസീസ് സഖാഫി കല്ലുള്ളതോട് ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡൻ്റ് ഷഹീർ സഖാഫി അധ്യക്ഷത വഹിച്ചു. രിസാല അപ്ഡേറ്റ് സി ഇ ഒ സി.എൻ ജാഫർ സാദിഖ് കാസറഗോഡ്, എസ് എസ് എഫ് കോഴിക്കോട് സൗത്ത് ജില്ലാ സെക്രട്ടറി റാഷിദ് ഇരിങ്ങല്ലൂർ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. 



എസ് എസ് എഫ് കോഴിക്കോട് സൗത്ത് ജില്ലാ സെക്രട്ടറി ആഷിഖ് സഖാഫി കാന്തപുരം, എസ് എസ് എഫ് കോഴിക്കോട് സൗത്ത് ജില്ലാ എക്സിക്യൂട്ടീവ് സകരിയ, എസ് വൈ എസ് പൂനൂർ സോൺ ഫിനാൻസ് സെക്രട്ടറി നാസർ സഖാഫി വാളന്നൂർ, യൂസുഫ് സഖാഫി കട്ടിപ്പാറ എന്നിവർ സംസാരിച്ചു. കോളിക്കൽ അങ്ങാടിയിൽ വെച്ച് നടന്ന വിദ്യാർത്ഥി റാലി കേരള മുസ്‌ലിം ജമാഅത് പൂനൂർ സോൺ പ്രസിഡൻ്റ് എ കെ അബൂബക്കർ മുസ്‌ലിയാർ കട്ടിപ്പാറ ഫ്ലാഗ് ഓഫ് ചെയ്തു.എ പി അബ്ദു റഹിമാൻ, ഷമീർ വാളന്നൂർ, ഹാഷിർ എസ്റ്റേറ്റ് മുക്ക്, വാഹിദ് അദനി കോളിക്കൽ, ഫവാസ് പൂനൂർ തുടങ്ങിയവർ സംബന്ധിച്ചു. ഡിവിഷൻ ജനറൽ സെക്രട്ടറി മുഹമ്മദ് അജീർ സ്വാഗതവും മുഹമ്മദ് റാഫി ഖുതുബി കരുമല നന്ദിയും പറഞ്ഞു.

Post a Comment

0 Comments