Ticker

6/recent/ticker-posts

എസ്എസ്എഫ് ജില്ലാ സാഹിത്യോത്സവ്; സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

പൂനൂർ: ജൂലൈ ഒന്നു മുതൽ അഞ്ചുവരെ പൂനൂരിൽ വച്ച് നടക്കുന്ന 33മത്‌ കോഴിക്കോട് സൗത്ത് ജില്ലാ സാഹിത്യോത്സവിന്റെ സ്വാഗതസംഘം ഓഫീസ് പ്രവർത്തനം ആരംഭിച്ചു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് സി മുഹമ്മദ് ഫൈസി ഉദ്ഘാടനം നിർവഹിച്ചു. എസ്എസ്എഫ് ജില്ലാ പ്രസിഡണ്ട് ഷാദിൽ നൂറാനി ചെറുവാടി അധ്യക്ഷത വഹിച്ചു. 

എസ് എസ് എഫ്‌ സംസ്ഥാന സെക്രട്ടറി ജാബിർ നെരോത്ത്, എസ്‌ വൈ എസ് കോഴിക്കോട് സൗത്ത് ജില്ലാ സെക്രട്ടറി സാബിത് അബ്ദുല്ല സഖാഫി, എസ് എസ് എഫ്‌ ജില്ലാ സെക്രട്ടറി ഫായിസ് എം എം പറമ്പ്, അബ്ബാസ് കാന്തപുരം, സ്വാഗത സംഘം ഭാരവാഹികളായ സാദിഖ്‌ സഖാഫി മഠത്തും പൊയിൽ , അബ്ദുൽ ഹമീദ് സഖാഫി മങ്ങാട്, മുഹമ്മദ്‌ സഅദി ചളിക്കോട് സംസാരിച്ചു. സമദ് മാസ്റ്റർ, അബ്ദുൽ ജലീൽ അഹ്‌സനി, നാസർ സഖാഫി വാളന്നൂർ, അബ്ദുറഷീദ് എം പി, അസീസ്‌ മാസ്റ്റർ, മൊയ്‌തീൻശാ തുടങ്ങിയവർ പങ്കെടുത്തു. ആഷിഖ് സഖാഫി സ്വാഗതവും അജീർ മങ്ങാട് നന്ദിയും പറഞ്ഞു.


ഫോട്ടോ: എസ് എസ് എഫ് കോഴിക്കോട് സൗത്ത് ജില്ലാ സാഹിത്യോത്സവ് സ്വാഗതസംഘം ഓഫീസ് സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു

Post a Comment

0 Comments