Ticker

6/recent/ticker-posts

വാണിജ്യ പാചകവാതക വില വർദ്ധനവിനെതിരെ പ്രതിഷേധ മാർച്ച് നടത്തി

തലയാട്: വാണിജ്യ പാചകവാതക വില വർദ്ധനവിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി തലയാട് യൂനിറ്റിന്റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. തലയാട് അങ്ങാടിയിൽ നടത്തിയ പരിപാടി യൂനിറ്റ് പ്രസിഡന്റ് ബെന്നി ജോസ് ഉദ്ഘാടനം ചെയ്തു.

പാചകവാതകത്തിന് ഉണ്ടായ വില വർദ്ധനവ് വ്യാപാര-വ്യവസായ മേഖലയെ ഗുരുതര പ്രതിസന്ധിയിലാക്കുന്നതാണെന്നും സർക്കാർ ഇക്കാര്യത്തിൽ ഇടപെട്ട് മേഖലയെ സംരക്ഷിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


യൂണിറ്റ് സെക്രട്ടറി ടി.ആർ സനീഷ് , യൂത്ത് വിങ് പ്രസിഡന്റ് റജിൽ, സെക്രട്ടറി ഗഫൂർ, ട്രഷറർ ജമീർ, വനിതാ വിങ് പ്രസിഡന്റ് ഹബീബ എന്നിവർ നേതൃത്വം നൽകി. പടിക്കൽ വയൽ മുതൽ തലയാട് വരെ നടത്തിയ വാഹന പ്രചരണ ജാഥയ്ക്കു ശേഷമാണ് അങ്ങാടിയിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചത്. 

Post a Comment

0 Comments