പൂനൂർ: ജാമിഅ മദീനതുന്നൂർ പൂർവ്വ വിദ്യാർത്ഥി മുഹമ്മദ് ആശിഖ് നൂറാനിക്ക് ഇകണോമിക്സിൽ ഡോക്ടറേറ്റ് ലഭിച്ചു. ‘കേരളത്തിലെ പിന്നാക്ക മുസ്‌ലിം സമൂഹത്തിന്റെ സാമ്പത്തിക ശാക്തീകരണത്തിൽ ഫേത്ത് ബേസ്ഡ് എൻ.ജി.ഒകളുടെ പങ്ക്’ എന്ന വിഷയത്തിൽ ഹൈദരാബാദിലെ മൗലാനാ ആസാദ് നാഷണൽ ഉർദു യൂണിവേഴ്‌സിറ്റിയിൽ നടത്തിയ ഗവേഷണ പഠനത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്.
കോഴിക്കോട് ബുസ്താനാബാദ് സ്വദേശികളായ ഇമ്പിച്ചി അഹമ്മദ് - ജമീല ദമ്പതികളുടെ മകനാണ്. ജാമിഅ മദീനതുന്നൂറിൽ നിന്ന് ഏഴ് വർഷത്തെ ഇസ്ലാമിക് സ്റ്റഡീസ് പഠനം പൂർത്തിയാക്കിയ ശേഷം മൗലാനാ ആസാദ് നാഷണൽ ഉർദു യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. കൂടാതെ തമിഴ്നാട്ടിലെ ഭാരതിദാസൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇക്കണോമിക്സിൽ എം.ഫിലും കരസ്ഥമാക്കിയിട്ടുണ്ട്.
നിരവധി അക്കാദമിക നേട്ടങ്ങൾ ഇതിനകം സ്വന്തമാക്കിയ മുഹമ്മദ് ആശിഖ് നൂറാനി ദേശീയ-അന്തർദേശീയ കോൺഫറൻസുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും വിവിധ ജേർണലുകളിൽ റിസർച്ച് പേപ്പറുകൾ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

0 Comments