പൂനൂർ: കേരളത്തിലെ വ്യാപാരി സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് നിയുക്ത ബാലുശ്ശേരി MLA വി ടീ സൂരജ് പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പൂനൂർ യൂണിറ്റ് ജനറൽ ബോഡിയിൽ മുഖ്യഥിതിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പ്രഥമ ഔദ്യോഗിക പരിപാടി എന്ന സവിശേഷത കൂടി ഇതിനുണ്ടായിരുന്നു.
നാല് വർഷക്കാലം യൂണിറ്റ് ജനറൽ സെക്രട്ടറിയായി സ്തുത്യർഹമായ സേവനമനുഷ്ടിച്ച മുനവർ അബൂബക്കറിന് മെമെന്റൊയും പ്രശസ്തി പത്രവും നൽകി ആദരിച്ചു. വിദ്യാഭ്യാസ കായിക മേഖലകളിൽ മികച്ച വിജയം കരസ്തമാക്കിയവരെ അനുമോദിച്ചു.
സി കെ അബ്ദുൽ അസീസ് ഹാജിയുടെ അധ്യക്ഷതയിൽ വ്യാപാര ഭവനിൽ നടന്ന പരിപാടി കോഴിക്കോട് ജില്ലാ പ്രസിഡന്റ് പി കെ ബാപ്പു ഹാജി ഉൽഘാടനം ചെയ്‌തു. അഷ്‌റഫ് മൂത്തേടത്ത്, അമീർ മുഹമ്മദ് ഷാജി, രാജൻ കാന്തപുരം, കെ പി സുരേഷ് ബാബു, ഗിരീഷ് ഏകരൂൽ, ഏ വി അബ്ദുൽ നാസർ, താര അബ്ദുറഹിമാൻ ഹാജി, പി എസ് മുഹമ്മദ് അലി ഹാരിസ് റെഡ് ടാഗ്, സംസാരിച്ചു. രവീന്ദ്രൻ നാഷണൽ പ്രിന്റേഴ്‌സ് “ശുചിത്വം” എന്ന വിഷയത്തിൽ ഔദ്യോഗിക പ്രമേയം അവതരിപ്പിച്ചു. മുനവർ അബൂബക്കർ സ്വാഗതവും കെ അബ്ദുൽ ഷുക്കൂർ നന്ദിയും പറഞ്ഞു.

0 Comments