മങ്ങാട്: ഉണ്ണികുളം ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം മങ്ങാട് എ.യു.പി സ്കൂളിൽ വർണാഭമായ ചടങ്ങുകളോടെ വിപുലമായി സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡൻ്റ് ഖൈറുന്നിസ റഹീമിൻ്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. കെ അബ്ദുള്ള മാസ്റ്റർ പ്രവാസനോത്സവ പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സഫിയ ടീച്ചർ മുഖ്യാതിഥിയായി പങ്കെട്ടുത്തു.
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആസ് ലം കുന്നുമ്മൽ, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ആർ.കെ. ഇബ്രാഹിം മാസ്റ്റർ, ക്ഷേമകാര്യ-സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സാജിത, എം.പി.ടി.എ. ചെയർപേഴ്സൺ പി.ഷാഹിദ,.സ്കൂൾ മാനേജർ എൻ.ആർ. അബ്ദുൽ നാസർ, സീനിയർ അസിസ്റ്റൻ്റ് എ. കെ. ഗ്രിജീഷ്‌മാസ്റ്റർ, എസ്.ആർ.ജി. കൺവീനർ ലൂന ടീച്ചർ എന്നിവർ ആശംസകളർപ്പിച്ചു.
നവാഗതരെ സമ്മാനങ്ങൾ നൽകി സ്വീകരിച്ചു. നാടൻ പാട്ട്
കലാകാരൻമാരായ പ്രദീപ് കോട്ടക്കൽ, രജിത്ത് കൊളാവിപ്പാലം എന്നിവർ അവതരിപ്പിച്ച "പാട്ടും ആട്ടവും" വേദിയെ ആവേശം കൊള്ളിച്ചു. പി. എസ്.സി. വഴി സർക്കാർ സർവ്വീസിൽ പ്രവേശിച്ച സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളെ ചടങ്ങിൽ അന്നുമോദിച്ചു.
ചടങ്ങിന് ഹെഡ്മാസ്റ്റർ കെ. ഉമ്മർ മാസ്റ്റർ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ഖമറുൽ ഇസ്ലാം മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.
0 Comments