Ticker

6/recent/ticker-posts

എസ്റ്റേറ്റ് മുക്കിൽ സ്കൂട്ടറിൽ ലോറിയിടിച്ച് യുവാവ് മരിച്ചു

എകരൂൽ: കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാതയിൽ ഉണ്ണികുളം എസ്റ്റേറ്റ് മുക്കിൽ സ്കൂട്ടറിൽ ലോറിയിടിച്ച് യുവാവ് മരിച്ചു. കക്കയം കോഴിക്കുന്നേൽ വിഷ്ണു (28) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. താമരശ്ശേരി ഭാഗത്തുനിന്ന് ബാലുശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന വിഷ്ണു സഞ്ചരിച്ച സ്കൂട്ടറിൽ  എകരൂൽ ഭാ​ഗത്ത് നിന്ന് തെറ്റായ ദിശയിലെത്തിയ ലോറി ഇടിച്ചായിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ വിഷ്ണു സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു.







Post a Comment

0 Comments