പൂനൂർ: ഭാഷാ സമരത്തിന്റെ സന്ദേശം പ്രതിസന്ധിഘട്ടങ്ങളിലും സമരസപ്പെടാതെ ജനാധിപത്യ അവകാശങ്ങൾക്കായി പോരാടാനുള്ള ആർജവമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി. മൊയ്തീൻ കോയ. മുസ്‌ലിം യൂത്ത് ലീഗ് ഉണ്ണികുളം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ഭാഷാസമര അനുസ്മരണ പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ അബ്ദുള്ള മുഖ്യാതിഥിയായി. മുസ്ലിം യൂത്ത് ലീഗ് ഉണ്ണികുളം പഞ്ചായത്ത് പ്രസിഡന്റ് ഫസൽ ആനപ്പാറ അധ്യക്ഷനായി. ജില്ലാ സമ്മേളനത്തിൻ്റെ രജിസ്ട്രേഷൻ മുസ്‌ലിം ലീഗ് ഉണ്ണികുളം പഞ്ചായത്ത് പ്രസിഡന്റ് കെ. ഉസ്മാൻ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം അസ് ലം കുന്നുമ്മൽ, മുസ്‌ലിം യൂത്ത് ലീഗ് ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ് സി.കെ ഷക്കീർ, പി.പി ലത്തീഫ്, ഫസൽ കൂനഞ്ചേരി, പി.എച്ച് ഷമീർ, റഷീദ് കൊല്ലരുകണ്ടി, ഖാദർ, അസീം അലി, കെ.എം ഷെദിൻ, ജസീൽ പൂപ്പൊയിൽ, തുഫൈൽ വള്ളിയോത്ത് സംസാരിച്ചു.

0 Comments