Ticker

6/recent/ticker-posts

പി.ടി.എച്ച് ൻ്റെ സേവനങ്ങൾ മാതൃകാപരം; വി.ടി സൂരജ് എം.എൽ.എ

എകരൂൽ: സാന്ത്വന പരിചരണ രംഗത്ത് പൂക്കോയ തങ്ങൾ ഹോസ്പിസ് നൽകുന്ന സേവനങ്ങൾ മാതൃകാപരമാണെന്ന് വി.ടി സൂരജ് എം.എൽ.എ. എകരൂൽ പൂക്കോയ തങ്ങൾ ഹോസ്പിസിനു കീഴിൽ ഉണ്ണികുളം, പനങ്ങാട്  പഞ്ചായത്തുകളിലെ മാനസിക വെല്ലുവിളികൾ നേരിടുന്ന കിടപ്പു രോഗികളുടെ പരിചരണത്തിനായുള്ള സൈക്യാട്രി ഹോം കെയർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഉണ്ണികുളം, പനങ്ങാട് പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റികളുടെ പിന്തുണയോടെ ഉണ്ണികുളം പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പി.ടി.എച്ചിൻ്റെ 50 ാമത്തെ സെൻ്ററായി എകരൂൽ പി.ടി.എച്ച് പ്രവർത്തിക്കുന്നത്. ഗൃഹ കേന്ദ്രീകൃത പരിചരണത്തിന് പുറമെ പാലിയേറ്റീവ് പരിചരണം ആവശ്യമുള്ള രോഗികൾക്കുള്ള കിടത്തി ചികിത്സാ സൗകര്യവും ഇവിടെ ലഭ്യമാണ്. സൈക്യാട്രിസ്റ്റ്, സൈക്കോളജിസ്റ്റ്, സൈക്കോളജി സോഷ്യൽ വർക്കർ, പരിശീലനം ലഭിച്ച നഴ്‌സ്, വളണ്ടിയർ എന്നിവരടങ്ങിയ സംഘമാണ് ഹോം കെയറിലൂടെ രോഗികൾക്കരികിലെത്തുന്നത്. റിയാദ് ചാപ്റ്റർ കമ്മിറ്റിയുടെ പിന്തുണയോടെയാണ് ഇഖ്റ ഹോസ്പിറ്റൽ മാനസിക രോഗ വിഭാഗത്തിൻ്റെ റിഥം പദ്ധതിയുടെ ഭാഗമായി സൈക്യാട്രി ഹോം കെയർ ആരംഭിക്കുന്നത്.  



  എകരൂൽ പി.ടി.എച്ച്. ചെയർമാൻ കെ. ഉസ്‌മാൻ അധ്യക്ഷനായി. പി.ടി.എച്ച് സംസ്ഥാന സി.എഫ്.ഒ ഡോ. എം.എ അമീറലി പദ്ധതി വിശദീകരണവും ട്രഷറർ വി.എം ഉമ്മർ  മുഖ്യപ്രഭാഷണവും നടത്തി. ഇഖ്റ ഗ്രൂപ്പ് ജനറൽ മാനേജർ ജസീൽ നാലകത്ത്, വാസു അത്തോളിൽ  മുഖ്യാതിഥികളായിരുന്നു. മെഡിക്കൽ ഗൈഡൻസ് സെൻ്റ‍ർ പ്രാഖ്യാപനവും ഇതോടൊപ്പം നടത്തി. ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ അബ്ദുല്ല, വൈസ് പ്രസിഡൻ്റ് സഫിയ, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ആർ.കെ ഇബ്രാഹീം മാസ്റ്റർ, മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് വി.കെ.സി ഉമർ മൗലവി, നാസർ എസ്റ്റേറ്റ് മുക്ക്, ഖത്തർ കെ.എം.സി.സി നേതാവ് നിയമത്തുല്ല കോട്ടക്കൽ, ഡോ. സയ്യിദ് അജ്മൽ, ഡോ. വസീൽ, നസീറ ഹബീബ്, വിവിധ ചാപ്റ്ററുകളെ പ്രതിനിധീകരിച്ച് അജ്മൽ ബക്കർ, ടി.ടി ഷംസീർ, ബഷീർ ഏഴുകണ്ടി, അബ്‌ദുല്ല ഇയ്യാട്,  ടി.എൻ അബ്ദുൽ ലത്തീഫ്, പി.ടി.എച്ച്  ഭാരവാഹികളായ പി.കെ ഖാദർ, സുഹൈൽ കണ്ടിയോത്ത്, ടി.പി ഹഖ് ഇയ്യാട് സംബന്ധിച്ചു.

Post a Comment

0 Comments