ഇടുക്കി: കനത്ത മഴയെ തുടര്‍ന്ന് ഇടുക്കിയില്‍ ഏര്‍പ്പെടുത്തിയ വിനോദ സഞ്ചാര വിലക്ക് നീക്കി. നിലവില്‍ മഴയുടെ ശക്തി കുറയുകയാണെന്നും അതിനാല്‍ വിലക്ക് പിന്‍വലിക്കുകയാണെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മൂന്നാര്‍, പള്ളിവാസല്‍, കുഞ്ചിത്തണ്ണി, വാഗമണ്‍ വില്ലേജുകളിലാണ് വിലക്കേര്‍പ്പെടുത്തിയത്. മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നതിനാലായിരുന്നു വിലക്കേര്‍പ്പെടുത്തിയത്.

0 Comments