എകരൂൽ: ഓണവും നബിദിനവും ഒരുമിച്ചെത്തിയ സാഹചര്യത്തിൽ മായം ചേർത്ത ഭക്ഷ്യോൽപ്പന്നങ്ങളും ഗുണനിലവാരം കുറഞ്ഞ മറ്റ് ഉൽപ്പന്നങ്ങളും വിൽക്കുന്ന മാർക്കറ്റുകൾ, ഹോട്ടലുകൾ, ബേക്കറികൾ എന്നിവിടങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പും സർക്കാർ സംവിധാനങ്ങളും ശക്തമായ പരിശോധന നടത്തണമെന്ന് ഉണ്ണികുളം ഹെൽപ്പ്‌ലൈൻ സോഷ്യൽ സർവീസ് സൊസൈറ്റി ആവശ്യപ്പെട്ടു. ഉത്സവകാലത്ത് ഭക്ഷ്യവസ്തുക്കളുടെ വിൽപ്പന വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനാരോഗ്യം ഉറപ്പാക്കുന്നതിനായി പരിശോധനകൾ കാര്യക്ഷമമാക്കണമെന്നും നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സി.കെ. ബദറുദ്ദീൻ ഹാജി അധ്യക്ഷനായി. മോഹനൻ തറോൽ, വി.എ. മജീദ്, പി.വി. വേണുഗോപാൽ, സുബൈർ വൈറ്റ്‌ലാൻഡ്, യു.ടി. ബാലൻ നായർ എന്നിവർ സംസാരിച്ചു.

0 Comments