എകരൂൽ: എകരൂല്‍ ഡീന സ്റ്റുഡിയോ ഉടമയും ഫോട്ടോഗ്രാഫറുമായ റഫീഖ് എകരൂല്‍ ( 52) നിര്യാതനായി. സാമൂഹ്യ-സാംസ്‌ക്കാരിക -രാഷ്ട്രീയ രംഗത്തും സജീവമായിരുന്നു. നേരത്തെ ഫോട്ടോ ഗ്രാഫര്‍മാരുടെ സംഘടനയായ എ.കെ.പി.എ-യില്‍ വിവിധ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. വ്യാപാരി വ്യവസായി ഏകോപനസമതി യൂത്ത് വിംഗ് മുന്‍ ജില്ലാസെക്രട്ടറിയും എകരൂല്‍ യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗവുമായിരുന്നു.
സ്‌ട്രോക്ക് സംഭവിച്ചതിനെതുടര്‍ന്ന് മുക്കത്ത് സ്വകാര്യആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം. കബറടക്കം ഇന്ന് വൈകീട്ട് 4 മണിക്ക് എകരൂല്‍ ജുമാമസ്ജിദില്‍ നടക്കും. വൈകീട്ട് 5 മണിക്ക് എകരൂല്‍ അങ്ങാടിയില്‍ അനുശോചന യോഗവും ഉണ്ടായിരിക്കും.
0 Comments