Ticker

6/recent/ticker-posts

ഉണ്ണികുളം ഗ്രാമപഞ്ചായത്ത് അറിയിപ്പ്

ഉണ്ണികുളം: വാർഡ് വിഭജനത്തിന്റെ ഭാഗമായി ഉണ്ണികുളം ഗ്രാമപഞ്ചായത്ത് 23 വാർഡുകളിൽ നിന്നും 24 വാർഡുകളാക്കി മാറ്റിയിട്ടുണ്ട്.
പുതുക്കിയ വാർഡ് നമ്പർ പ്രകാരമുള്ള കെട്ടിട നമ്പർ 03/09/2026 തീയതി മുതൽ നിലവിൽ വന്നിട്ടുണ്ട്.
പുതുക്കിയ കെട്ടിട നമ്പർ സംബന്ധിച്ച വിവരം SMS മുഖേന കെട്ടിട ഉടമസ്ഥരെ അറിയിച്ചിട്ടുണ്ട്.
03/09/2026 മുതൽ പുതുക്കിയ നമ്പറിലാണ് നികുതിയും, അനുബന്ധ സേവനങ്ങളും ലഭ്യമാവുക.
ആയതിനാൽ സമർപ്പിക്കുന്ന അപേക്ഷകളിൽ പുതുക്കിയ വാർഡ് നമ്പറും കെട്ടിട നമ്പറും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.

പ്രസിഡന്റ് / സെക്രട്ടറി
ഉണ്ണികുളം ഗ്രാമപഞ്ചായത്ത്

Post a Comment

0 Comments